Total Pageviews

എന്തിനീ വഴി വന്നു?

വൈറൽ ആയ 
വൈറസ്... 
 എന്തിനീ വഴി വന്നു ? 

ഏതോ മൈക്രോബയോളജി ലാബിലെ പെട്രി ദിഷിൽ അടങ്ങി ഒതുങ്ങി കഴിയേണ്ട നീ ഇപ്പൊൾ പാർലമെന്റിലും ചാനെൽ ചർച്ചകളിലും എന്തിനേറെ അയൽക്കൂട്ടങ്ങലിൽ വരെ സൂപ്പർ താരമായി വിലസുന്നു. ചില്ലി കാശിന്റെ മാർക്കറ്റിംഗ് നടത്താതെ...

നീ അല്ലേ ലോകം കണ്ട ഏറ്റവും മികച്ച മാർക്കറ്റിംഗ് മാനേജർ?

സ്കൂൾ കാലത്ത് സയൻസ് കണ്ടാൽ ഓടി ഒളിച്ചിരുന്ന താത്വിക പ്രമാണിമാർ ഉൾപ്പടെ ഇപ്പൊൾ ശാസ്ത്ര പ്രമാണങ്ങൾ വാട്ട്സ്ആപ് വഴി മറ്റുള്ളവരെ അറിയിച്ചു പണ്ഡിതന്മാർ ആവുന്നു... 

നീ അല്ലേ ലോകം കണ്ട ഏറ്റവും മികച്ച അധ്യാപകൻ ?

എന്റെ ദൈവം ആണ്  മികച്ചത് എന്ന് പറഞ്ഞു നടന്നിരുന്ന പലരെയും കൊണ്ട് നീ നിന്നെ പൂജ ചെയ്യിപ്പിച്ചു. അതും ഒരു ഇടനിലക്കാരൻ ഇല്ലാതെ...

നീ അല്ലേ ശെരിക്കും യുക്തിവാദി?

ഒരിക്കലും നന്നാക്കാൻ കഴിയില്ല എന്ന് നമ്മൾ ആണയിട്ട് പറഞ്ഞിരുന്ന ഓസോൺ പാളി അടഞ്ഞു തുടങ്ങിയത്രേ... മിക്ക രാജ്യങ്ങളും ഇനി മുതൽ നടപാതകളും സൈക്കിൾ പാതകളും സ്ഥിരം ആക്കുമത്രെ ...

നീ അല്ലേ ലോകം കണ്ട മികച്ച പരിസ്ഥിതി വാദി?

പരിചയക്കാരെ വഴിയിൽ കണ്ടാൽ പോലും തിരിഞ്ഞു നടന്നിരുന്ന മിക്കവരും ഫേസ്ബുക്കിലും വാട്സ്ആപ്പിലും .. "ഒന്ന് ഉരിയാടാൻ കൊതിയായി .. കാണാൻ കൊതിയായി "... എന്ന ഗാനം പാടി നടക്കുന്നു ..ഇപ്പൊൾ 

നീ അല്ലേ ഏറ്റവും മികച്ച കൗൺസിലർ?

വാൽ കഷ്ണം: നിനക്ക് പകൽ മുഴുവൻ വീട്ടിൽ എന്താണ് പണി എന്ന് ചോദിക്കുന്ന നമ്മുടെ നായകന്മാർക്ക് (ഗൃഹ) ഒരു തൽസമയ സംപ്രേഷണം സാധ്യമാക്കി കൊടുത്തതിനു നന്ദി പ്രത്യേകം രേഖപ്പെടുത്തി കൊള്ളുന്നു 😊 


ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ 




4 comments:

Many thanks for visiting my blog ....kindly press FOLLOW and support 🙏

episode 2

കഴിഞ്ഞ ദിവസത്തെ കഥയിൽ പാസ്സ്പോർട്ട് വിശേഷങ്ങൾ ആയിരുന്നല്ലോ.  അർദ്ധ രാത്രി അസ്ഥപ്രജ്ഞൻ ആയി നിന്ന ചിൻതു ഭായി പിറ്റേന്ന് കുടുംബ സമേതം അരയും തലയ...