ചിന്താ ഭാരം...ചിന്താ ഭാരം...
ഒരു ബ്ലോഗ് അല്ലെങ്കിൽ വീഡിയോ ചാനൽ ആരംഭിക്കുന്നതിനെക്കുറിച്ച് കുറച്ച് കാലമായി ആലോചന നടക്കുന്നു ...
എന്റെ weight കുറഞ്ഞ കണ്ട് എന്തായാലും എനിക്കും പറ്റും എന്ന് പറഞ്ഞു ഒരുപാട് സുഹൃത്തുക്കളും അവരുടെ പരിചയക്കാരും ഓടി എത്തി... എന്താല്ലേ??
കുറെ കുത്തി ഇരുന്നു പഠിച്ചിട്ടാണ് ഞാൻ തുടങ്ങിയത്.. നമ്മുടെ മലയാളി രീതി ഒക്കെ കേറ്റി .. അല്ലാതെന്ത് മലയാളി ?? എന്നാലും ഒരു 60-70 ആളുകൾ കൂടെ കൂടിയപ്പോ എന്റെ പഠിത്തവും അത് പോലെ കൂടി.. പരീക്ഷ തന്നെ... പക്ഷേ നല്ല റിസൾട്ട് കിട്ടി ... 
ശെരിക്കും പറഞ്ഞാൽ കുഞ്ഞു നാൾ മുതലേ ഉണ്ടതക്കിടി ആയിരുന്ന ഞാൻ ഇൗ സൗന്ദര്യ ധാമങ്ങളെ പഠിപ്പിക്കാൻ യോഗ്യത നേടി അത്രെ...(എന്റെ ശിവനെ)
എന്റെ ഉള്ളിലെ ടീച്ചർ സന്തുഷ്ടയാണ് കേട്ടോ..
അപ്പോ പറഞ്ഞു വന്നത്... ഞാൻ ഇതൊരു ബ്ലോഗ് പോലെ എഴുത്ത് തുടങ്ങുക ആണ് ...
ഒരു സംശയം..
തടി കുറയ്ക്കാൻ ഉള്ള വിദ്യ നിങ്ങൾക്കൊക്കെ നേരത്തെ അറിയാമോ? ( ഞാൻ ഇപ്പോഴാ പഠിച്ചെ ..🥺)
(PS ... ഞാൻ ഇതുവരെ എന്റെ ideal weight എത്തിയിട്ടില്ല. അത് ഒരു അയോഗ്യതയായി കണക്കാക്കുമോ?)
പേടിപ്പിച്ചാൽ നന്നാവുന്ന ടൈപ്പ് ആണ് ..