Total Pageviews

എന്റെ വായനാ ലോകം ... And Then There Were None by Agatha Christie

ഇന്നത്തെ വായന ...
അഗത  ക്രിസ്റ്റി യുടെ "And then there were none"


കുറ്റാന്വേഷണ പരമ്പരകളിൽ മികച്ച ഒരു കൃതി .

ഒരു ദ്വീപിലേക്ക് പല രീതിയിൽ വിരുന്നിനു വിളിക്കപ്പെടുന്ന  പരസ്പരം പരിചയം ഇല്ലാത്ത  10  ആളുകൾ.... അവരെ ക്ഷണിച്ച വ്യക്തിയെ ഇവർ ആരും തന്നെ കണ്ടിട്ടും ഇല്ല.. പക്ഷേ ഓരോരുത്തരായി മരിച്ചു വീണു തുടങ്ങിയപ്പോൾ അവർ മനസ്സിലാക്കുന്നു കൊലപാതകി അവരിൽ ഒരാളാണ് എന്ന്....ഒടുവിൽ നമ്മളെ ഞെട്ടിക്കുന്ന ക്ലൈമാക്സ്... ഏതൊരു വായനക്കാരനും ഒന്ന് കൂടി തിരിച്ച് പോയി വായിച്ചു നോക്കും.. എന്തായാലും ഞാൻ വീണ്ടും പോയി...

 അഗത ക്രിസ്റ്റി യുടെ മാസ്റ്റർപീസ് എന്നാണ് ഇൗ പുസ്തകം അറിയപ്പെടുന്നത് ....
പുസ്തകം സിനിമ ആക്കിയപ്പോൾ ക്ലൈമാക്സ് മാറ്റി എന്നാണ് എവിടെയോ          വായിച്ചത്... കണ്ടിട്ടില്ല... അല്ലെങ്കിലും വായിച്ച ബുക്കുകൾ സിനിമ ആവുമ്പോൾ എന്തോ ഒരു അഭംഗി തോന്നാറുണ്ട് ..

മുൻപേ വായിക്കേണ്ടത് ആയിരുന്നു എന്ന സങ്കടത്തോടെ
ഞാൻ....

No comments:

Post a Comment

Many thanks for visiting my blog ....kindly press FOLLOW and support 🙏

episode 2

കഴിഞ്ഞ ദിവസത്തെ കഥയിൽ പാസ്സ്പോർട്ട് വിശേഷങ്ങൾ ആയിരുന്നല്ലോ.  അർദ്ധ രാത്രി അസ്ഥപ്രജ്ഞൻ ആയി നിന്ന ചിൻതു ഭായി പിറ്റേന്ന് കുടുംബ സമേതം അരയും തലയ...