Total Pageviews

ഒരു കൊങ്കൺ പുരാണം

#കൊങ്കൺ #യാത്ര
ഒരു കൊങ്കൺ പുരാണ കഥ 

2009 ഡിസംബർ .. ഞങ്ങള് മഹാരാഷ്ട്രയിലെ താനെ
നഗരത്തിൽ താമസിക്കുന്ന കാലം .. ഞാനും ഭർത്താവും ആദ്യമായി ആണ് കേരളം വിട്ടു താമസിക്കുന്നത്..കുട്ടികൾ ആണേൽ തീരെ കുഞ്ഞാണ്.. മൂത്ത മോൾക്ക് 5 വയസ്സ്, ഇളയ ആൾക്ക് ഒരു വയസ്സു പോലും ആയിട്ടില്ല.. താമസം മാറിയ അന്ന് മുതൽ എല്ലാ അർത്ഥത്തിലും ഞങ്ങളുടെ രക്ഷാകർത്താക്കൾ ആയിരുന്നു ഞങ്ങളുടെ അയൽവാസികൾ ആയ 
ഒരു മറാഠി കുടുംബം .അച്ഛനും അമ്മയും 2 മക്കളും.. അന്നും ഇന്നും അവർ കുടുംബം തന്നെ ആണ് ഞങ്ങൾക്ക് ... അവരും ഞങ്ങളും കൂടെ പോയ ഒരു യാത്രയുടെ കഥ ആണ് ഇനി പറയുന്നത്.

ആദ്യമായി നാട്ടിൽ നിന്നും മാറി നിൽക്കുന്ന കൊണ്ട് സാധങ്ങൾ വാങ്ങാനും ആളുകളെ പരിചയപ്പെടാനും ഒക്കെ ഇൗ കുടുംബം ഞങ്ങളെ നന്നായി സഹായിക്കുമായിരുന്ന് . ... നമ്മൾ ഏത് കടയിൽ പോകണം എന്ന് പറഞ്ഞാലും അവിടത്തെ ചേച്ചി പറയും.. ഞാൻ കൂടെ വരാം ..എനിക്ക് അവിടെ നല്ല പരിചയം ഉണ്ടെന്ന്. നല്ല ഡിസ്കൗണ്ട് ഒക്കെ കിട്ടും എന്ന്..
അങ്ങനെ നാം പ്രസ്തുത കടയിൽ എത്തും.. പിന്നെ നടക്കുന്ന സംഭാഷണം ഏകദേശം ഇങ്ങനെ ആയിരിക്കും.. ചേച്ചി കടക്കാരനോട് പറയും, കഴിഞ്ഞ ആഴ്ച എന്റെ അയൽക്കാരുടെ അനിയത്തിയുടെ നാത്തൂൻ  വന്ന് സാധനം വാങ്ങി പോയിരുന്നു.. അത് കൊണ്ട് ഡിസ്കൗണ്ട് തരണം എന്ന്. നമ്മളും കടക്കാരനും പ്ലിങ് ! ഇത് പോലെ തന്നെ ആണ് എന്ത് സഹായവും.. ഏത് രാഷ്ട്രീയക്കാരനും ഏത് വിദഗ്ദ ഡോക്ടറും ഒക്കെ അവരുടെ "പേഹചാൻ വാലെ" ( പരിചയക്കാർ) ആയി മാറും.. പാവങ്ങൾ റോഡിലെ പോസ്റ്റർ ഒക്കെ കണ്ട് പറയുന്നത് ആണ് ..

അങ്ങനെ ഇരിക്കെ ആണ് കുറെ ദിവസം അടുപ്പിച്ച് ക്രിസ്തുമസ് അവധി കിട്ടിയത്.. ഇവിടെ എങ്കിലും ട്രിപ്പ് പോകാം എന്നുള്ള തീരുമാനം ആയി. രണ്ടു കൂട്ടർക്കും കാർ ഉള്ളത് കൊണ്ട് ഗോവ വരെ വണ്ടിയിൽ പോകണം എന്നായിരുന്നു എനിക്കും ഭർത്താവിനും .. പക്ഷേ അവർക്ക് എല്ലാം കൊങ്കൺ തീരം കാണാൻ പോകാം എന്ന ഒരേ നിർബന്ധം. അവിടെ നല്ല നല്ല ഏതൊക്കെയോ സ്ഥലങ്ങൾ ഉണ്ട് .. താമസിക്കാൻ നല്ല പല ഹോട്ടലുകളും . ഒടുവിൽ ഞങ്ങളും അവരുടെ തീരുമാനം അംഗീകരിച്ചു. എങ്കിലും ഹോട്ടൽ ബുക്ക് ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ അവർക്ക് നല്ല വിശ്വാസം ..അതൊന്നും ആവശ്യം വരില്ല... ഇൗ സമയത്ത് ആരാ കൊങ്കൺ തീരത്ത് പോകുന്നത്.. ബുക്കിംഗ് ഒക്കെ പറ്റിപ്പ് ആണത്രെ.. 

അങ്ങനെ യാത്ര ആരംഭിച്ചു. ഞങ്ങളുടെ കൂടെ നാട്ടിൽ നിന്നും ചെറിയ മോളെ നോക്കാനായി കൊണ്ട് വന്ന ഒരു സ്ത്രീയും ഉണ്ട് . പുറപ്പെട്ട് ഒരു ഒന്നൊന്നര മണിക്കൂർ ഡ്രൈവ് കഴിഞ്ഞപ്പോൾ നമ്മൾ കണ്ട കാഴ്ച അതിമനോഹരം ആയിരുന്നു.. കിലോമീറ്ററുകൾ നീണ്ട ബ്ലോക്.... വണ്ടികൾ അങ്ങനെ നിര നിര ആയി അനങ്ങാതെ കിടക്കുന്നു.. നമ്മളും അതിൽ പെട്ടു.. 

എന്റെ ഭർത്താവ് പൊതുവേ "ക്ഷമാശീലൻ" ആയ കൊണ്ട് ഇടക്കിടെ മറാഠി സുഹൃത്തിനെ വിളിച്ചു കൊണ്ടെ ഇരുന്നു.. ഇത് എങ്ങനെ ശേരിയാകും? നമ്മൾ എത്തുമ്പോൾ അർദ്ധരാത്രി ആവില്ലേ? തിരിച്ചു പോയാലോ എന്നിങ്ങനെ പല വിധ ചോദ്യങ്ങളും പ്രവചനങ്ങളും നടത്തി കൊണ്ടേ ഇരുന്നു.
ഏകദേശം മൂന്നോ നാലോ മണിക്കൂർ നമ്മൾ ഇഴഞ്ഞും നിരങ്ങിയും പോയി..
ബ്ലോക്കിൽ നിന്നും പുറത്ത് എത്തിയപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. ഇനി എങ്ങനെ പോയാലും ഉദേശിച്ച സ്ഥലത്ത് എത്തില്ല. 

വണ്ടി നിറുത്തി എന്ത് ചെയ്യണം എന്ന് ആലോചിച്ചപ്പോൾ നമ്മുടെ സുഹൃത്ത് പറഞ്ഞു.. അറിയാവുന്ന ഒരു ഹോം സ്റ്റേ ഉണ്ട് തൊട്ടടുത്ത് , അങ്ങോട്ട് പോകാം ന്നു.. ഞങ്ങളും ശെരി വച്ചു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരു ചെറിയ
റോഡിന്റെ അരുകിൽ വണ്ടി നിറുത്തി എല്ലാവരും ഇറങ്ങി. .. ഒരു ചെറിയ വീട് കാണാം അരണ്ട വെളിച്ചത്തിൽ. അവിടെ ഒരു സ്ത്രീയും പുരുഷനും ഒരു കൊച്ചു പെൺകുട്ടിയും നിൽപ്പുണ്ട്.. സന്തോഷം ..കുടുംബം സഹായം ഒക്കെ ചെയ്ത് തരാൻ നിൽക്കുക ആയിരിക്കും.


അവർ ഞങ്ങളെ അകത്തേക്ക് വിളിച്ചു ..കേറുമ്പോൾ ഒരു ചെറിയ നീളൻ മുറി ..വശങ്ങളിൽ രണ്ട് മുറിയും കാണാം. എന്നിട്ട് അവിടത്തെ മനുഷ്യൻ ഞങ്ങളുടെ സുഹൃത്തിനെ പുറത്തേക്ക് വിളിച്ചു ഏതൊക്കെയോ പറഞ്ഞു.. പിന്നീട് ആണ് ഞാൻ അറിഞ്ഞത് അയാൾ പറഞ്ഞത് വല്ലോം കഴിക്കണം എങ്കിൽ നിങ്ങള് തന്നെ പോയി വാങ്ങി കൊണ്ട് വരണം എന്നാണത്രെ.. ഉണ്ടാക്കി തന്നിട്ട് അവരും കൂടെ കഴിച്ചോളാം ന്നു.. ഉടനെ തന്നെ ആണുങ്ങൾ പുറത്തേക്ക് പോയി. എന്റെ മനസ്സിൽ ഹോം സ്റ്റേ ആയിട്ട് ഇവരെന്താ ഒന്നും വാങ്ങി വയ്ക്കാതെ ഇരിക്കുന്നെ എന്നൊക്കെ ആയിരുന്നു.. പുറത്ത് നല്ല ഇരുട്ടാണ്.. റോഡിന്റെ മറുവശം വലിയ മതിൽ ആണെന്ന് തോന്നുന്നു.. വല്ല ഫാക്ടറിയും ആകും .. കേരളം അല്ലല്ലോ.. പുറക് വശത്ത് കടൽ ഇരമ്പുന്ന ശബ്ദം കേൾക്കാം.
 
എന്തായാലും ആണുങ്ങൾ പോയി മീൻ, അരി, മണ്ണെണ്ണ ഒക്കെ വാങ്ങി വന്നു.. അവിടത്തെ സ്ത്രീ നന്നായി പാചകം ചെയ്തു തന്നു.. നല്ല കൊങ്കണി ആഹാരം തന്നെ ആയിരുന്നു. കുറച്ച് നേരം എല്ലാവരും കൂടെ ചീട്ട്‌ ഒക്കെ കളിച്ചു..  ഇതൊക്കെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ആണെന്ന് ഓർക്കണം... ഞാൻ വിചാരിച്ചു... ശെരിക്കും നാടൻ അന്തരീക്ഷം കാത്തു സൂക്ഷിക്കാൻ വേണ്ടി ഇവര് കറൻറ് പോലും ഉപയോഗിക്കുന്നില്ല. അൽഭുതം തന്നെ...

കിടക്കാൻ നേരമായി.. ഞാൻ വിചാരിച്ചു.. ജോലിക്കാരി പാവം മുറിയിൽ കിടന്നോട്ടെ.. അല്ലേൽ പെണ്ണുങ്ങൾ എല്ലാവരും കൂടെ അകത്ത് കിടക്കമല്ലോ . ആണുങ്ങൾക്ക് ഹാളിൽ അഡ്ജസ്റ്റ് ചെയ്താൽ മതിയല്ലോ.. അപ്പോഴാണ് യഥാർത്ഥ ട്വിസ്റ്റ്.. ആ മുറി അവരുടെ ആണത്രെ.. നമ്മുടെ മുഴുവൻ ആളുകൾക്കും കൂടി ആണത്രെ ഹാൾ... അതും തറയിൽ .. ഉടനെ നമ്മുടെ സുഹൃത്ത് മിഥുനം സിനിമയിലെ
ശങ്കരാടി ആയി..സാരമില്ല.. എവിടെ
 എങ്കിലും ഒന്ന് നടു ചാരിയാൽ മതി ന്നു. ദൈവമേ ..

അവര് കുറെ കട്ടിയുള്ള ഷീറ്റുകൾ കൊണ്ട് തന്നു..ചെറിയ ഒരു മടക്ക്ക് കട്ടിലും കൊണ്ട് ഇട്ടു. ഒരേ ഒരാൾക്ക് അതിൽ കിടക്കാം .. ആരാകും ആ ഒരാൾ? ഒരുപാട് ആലോചിക്കേണ്ടി വന്നില്ല ... നമ്മുടെ ജോലിക്കാരി ആ മഹത്തായ സ്ഥാനം അലങ്കരിച്ചു... ബാക്കി എല്ലാവരും തണുപ്പത്ത് തറയിൽ കിടന്ന് വിറച്ചു...  കൊങ്കൺ തീരം എന്ന് പറഞ്ഞപ്പോ ശെരിക്കും തീരത്ത് കിടക്കേണ്ടി വരും എന്ന്  വിചാരിച്ചില്ല.

രാവിലെ ഉണർന്നപ്പോൾ എല്ലാം വ്യക്തമായി തെളിഞ്ഞു വന്നു... വഴിയിൽ കണ്ട ഏതോ ഒരു വീട്ടിൽ കയറി രാത്രി കിടന്നൊട്ടെ എന്ന് നമ്മുടെ സുഹൃത്ത് അഭ്യർഥിച്ച് ആണ്..അല്ലാതെ അതൊരു ഹോം സ്റ്റേ ഒന്നും അല്ലായിരുന്നു.. മുന്നിൽ കണ്ടത് ഫാക്ടറി അല്ല ഒരു വലിയ മല ആയിരുന്നു.. 

ഇതൊക്കെ ആണെങ്കിലും രാവിലെ എഴുന്നേറ്റ് ആ വീടിന്റെ പുറകു വശത്തായി കണ്ട കടലിന്റെ കാഴ്ച കണ്ണിൽ നിന്ന് ഇന്നും മാഞ്ഞു പോയിട്ടില്ല... ചെമ്മീൻ സിനിമയിലെ വീട് ഓർമയുണ്ടോ? ഇത് ഓല മേഞ്ഞത് അല്ല എന്ന ഒരു വ്യത്യാസം മാത്രം.. ഒരു മലയുടെയും കടലിന്റെയും നടുക്ക് നിൽക്കുന്ന നീലയും ഇളം പിങ്കും പെയിന്റ്‌ അടിച്ച കുഞ്ഞു വീട് ഏത് ഹോട്ടലിനെ ക്കാളും മികച്ചത് തന്നെ.. എല്ലായിടത്തും "പെഹചാൻ" ഉള്ള കുടുംബത്തിന് നന്ദി...

വാൽ കഷ്ണം: കാലം പോകെ
പോകെ നമ്മളും അവരുടെ വിദ്യ പഠിച്ചു മനസിലാക്കി. ഇപ്പൊ നമ്മളും പറഞ്ഞു തുടങ്ങി മോഹൻലാലിനെ അറിയാം.. ശശി തരൂർ നേ അറിയാം എന്നൊക്കെ... തിരോന്തോരം ആണല്ലോ... പിന്നല്ല!!!


ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ .. 

61 comments:

  1. Replies
    1. വായിച്ചതിനു നന്ദി

      Delete
  2. Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

      Delete
  3. Interesting and hilarious.waiting for more.

    ReplyDelete
    Replies
    1. വായിക്കാൻ നിങ്ങളെ പോലെ ഉള്ള സുഹൃത്തുക്കൾ കൂടെ വേണം

      Delete
  4. Excellent Sreeja...nicely written....

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

      Delete
  5. Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

      Delete
  6. Super Sreeja.go ahead... waiting for next blog

    ReplyDelete
    Replies
    1. വായനക്കാർ ആണ് എന്നെ മുന്നോട്ട് കൊണ്ട് പോകുന്നത് ...വളരെ സന്തോഷം

      Delete
  7. Nannayittundu dear. Iniyum ezhuthanam. Nalloru bhaviyundu. Anubhavangal ellarkkumundu. Pakshe athu ithra thanmayathode ezhuthi pidippikkan ellarkkum kazhiyarilla. Excellent writing

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ..

      Delete
  8. Adipoli aayittundu👌 orupadu yatrakal pokkunna aal alle...ithu pole rasakaramaya sambhavangal vayikkanayi kathirikkunnu...

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.. വളരെ വളരെ സന്തോഷം

      Delete
  9. നന്നായിട്ടുണ്ട് ശ്രീ... നല്ലൊരുഭാവിയുള്ള സാഹിത്യകാരി ആണ് താൻ. വായിക്കുമ്പോൾ കണ്മുന്നിൽ എല്ലാം തെളിഞ്ഞു വരുന്നതുപോലെ എഴുതാൻ ഒത്തിരിപ്പേർക്ക് കഴിയില്ല. എല്ലാ ആശംസകളും നേരുന്നു 👍

    ReplyDelete
    Replies
    1. വളരെ വളരെ സന്തോഷം.. നന്ദി

      Delete
  10. നന്നായിട്ടുണ്ട് ശ്രീ... നല്ലൊരു ഭാവിയുള്ള സാഹിത്യകാരി ആണ് താൻ. വായിക്കുമ്പോൾ കണ്മുന്നിൽ എല്ലാം തെളിഞ്ഞു വരുന്നതുപോലെ എഴുതാൻ ഒത്തിരിപ്പേർക്ക് കഴിയില്ല. എല്ലാ ആശംസകളും നേരുന്നു ��

    ReplyDelete
    Replies
    1. വളരെ വളരെ സന്തോഷം..

      Delete
  11. Beautifully written

    ReplyDelete
  12. It was like reading a book. Beautifully written

    ReplyDelete
    Replies
    1. വായനക്കാർ ആണ് സന്തോഷം ..നന്ദി

      Delete
  13. Dear..

    Beautifully written..Last year before Covid hungama we had been to Konkan coast...Ratnagiri..Such a picturesque place..Pristine beaches..Really Sree..your writings took me back to that time dear..

    ReplyDelete
  14. അതേ പാത പിന്തുടരുന്നുണ്ടോ ആര് വീട്ടിൽ വന്നാലും ഒരുപാട് സ്ഥലം ഉണ്ടാകും അല്ലേ നിങ്ങൾക്കും 😊നല്ല യാത്ര വിവരണം ഞാനും നിങളുടെ കൂടെ ഉണ്ടായിരുന്നത് പോലെ 👍👍

    ReplyDelete
    Replies
    1. ഒരുമ ഉണ്ടേൽ ഉലക്ക മേലും കിടക്കാം എന്നാണല്ലോ... 😁😁😁
      വളരെ വളരെ സന്തോഷം

      Delete
  15. Replies
    1. വളരെ വളരെ സന്തോഷം

      Delete
  16. ചേച്ചി നന്നായി എഴുതി ഫലിപ്പിച്ചിട്ടുണ്ട്.. ശെരിക്കും ഞാനും ആ യാത്രയിൽ ഉണ്ടായിരുന്ന പോലെ....

    ReplyDelete
    Replies
    1. വളരെ വളരെ സന്തോഷം ... ❤️

      Delete
  17. നാടുവാഴികൾ സിനിമയിലെ തിലകൻ്റെ കഥാപാത്രം ഓർത്തുപോയി...

    ReplyDelete
    Replies
    1. ഏകദേശം അത് പോലെ തന്നെ 😁

      Delete
  18. Mein pehchanti hoon Sreeja deedi aur praveen bhai ko. Mere rishte dar hain.. 😄😄
    Nice chechi... njan aanel urapayum irunnu nerum velupikum..

    ReplyDelete
    Replies
    1. സത്യത്തിൽ അത് ഒരു നല്ല അനുഭവം ആയിരുന്നു... അവർക്ക് ശെരിക്കും ഇതൊരു തൊഴിൽ ആക്കാം.. അത്ര നല്ല ആളുകൾ .

      Delete
  19. Mein pehchanti hoon Sreeja deedi aur praveen bhai ko. Mere rishte dar hain.. 😄😄
    Nice chechi... njan aanel urapayum irunnu nerum velupikum..

    ReplyDelete
  20. ഹെലൊ ശ്രീജ. എഴുത്ത് നന്നായിട്ടുണ്ട്. രസകരമായി വായിച്ചു. എഴുത്തിൽ ഒരു സ്നേഹമുണ്ട്. ചകചകേന്ന് കഥകൾ പോരട്ടേ.. <3

    ReplyDelete
    Replies
    1. എനിക്കു ഇതിലും കൂടുതൽ എന്താണ് വേണ്ടത്??? താങ്കൾ ആണ് എന്റെ എഴുത്ത് ഗുരു.. വായന പണ്ടെ ഉണ്ടേലും കൊടകര വായിച്ചപ്പോൾ ആണ് എന്റെ ഉള്ളിലെ നർമ്മം ഉണർന്നത്.. ഇപ്പൊൾ serious aayi എഴുതാൻ പറ്റില്ല..
      താങ്കളുടെ വഴിയേ പിച്ച വക്കുന്ന ഒരു കൊച്ചു കുഞ്ഞാണ് ഞാൻ 🙏

      Delete
  21. ശെരിക്കും ആ യാത്ര ഫീൽ ചെയ്യാൻ തന്നെ പറ്റി. കാണാതെ തന്നെ കൊങ്കൺ തീരവും മലയും കുടിലും നിലത്തെ തണുപ്പും, മാനസിക സമ്മർദവും എല്ലാം കിട്ടി. ആ ആളുകളൊക്കെ നല്ല മനസ്സുള്ളവർ ആയിരുന്നതിനു ഈശ്വരന് നന്ദി.

    ReplyDelete
  22. പകൽ വെളിച്ചത്തിൽ ഫോട്ടോ ഒന്നും എടുത്തില്ലേ.... മലക്കും കടലിനും ഇടയിൽ ഉള്ള ആ കൊച്ചു വീടിന്റെ ചിത്രം കാണാൻ തോന്നുന്നു

    ReplyDelete
    Replies
    1. തപ്പി എടുക്കാം .. ഉറപ്പായും കാണിച്ചു തരാം

      Delete

Many thanks for visiting my blog ....kindly press FOLLOW and support 🙏

episode 2

കഴിഞ്ഞ ദിവസത്തെ കഥയിൽ പാസ്സ്പോർട്ട് വിശേഷങ്ങൾ ആയിരുന്നല്ലോ.  അർദ്ധ രാത്രി അസ്ഥപ്രജ്ഞൻ ആയി നിന്ന ചിൻതു ഭായി പിറ്റേന്ന് കുടുംബ സമേതം അരയും തലയ...