Total Pageviews

ഡിജിറ്റൽ മാതാപിതാക്കൾക്ക്

#ഓൺലൈൻപഠനം #അച്ഛൻ #അമ്മ #ടീച്ചർ #പഠനം #ഡിജിറ്റൽ


ഇപ്പൊൾ നമ്മുടെ മക്കൾ എല്ലാം ഡിജിറ്റൽ ലോകത്ത് ആണല്ലോ..കഴിഞ്ഞ വർഷം വരെ നാം അവരിൽ നിന്ന് മാറ്റി വച്ചിരുന്ന ഫോൺ , ടിവി, കമ്പ്യൂട്ടർ  ഒക്കെ ഇപ്പൊ അവരുടെ അധ്യാപക സുഹൃത്തുകൾ ആയിമാറി കഴിഞ്ഞു. 

ഇപ്പൊൾ ഒരു വിഭാഗം മാതാപിതാക്കൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന വിഷമം അവർക്ക് മക്കളെ എങ്ങനെ നല്ല രീതിയിൽ സഹായിക്കണം എന്ന് അറിയാത്തത് ആണ്. അങ്ങനെ വിഷമിക്കുന്ന അച്ഛനും അമ്മയും അറിയാൻ വേണ്ടിയാണ് ഇത് എഴുതുന്നത്. ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ 10 വർഷത്തെ പരിചയം കൊണ്ട് എഴുതുന്നു എന്ന് കരുതിയാൽ മതി.. 

നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന 5 കാര്യങ്ങളെ കുറിച്ചുള്ള കുറിപ്പ് ആണിത്.

1. കൃത്യനിഷ്ഠ 


ക്ലാസ്സ് ഓൺലൈൻ ആയതോടെ പൊതുവെ കുട്ടികൾ സമയ നിഷ്ഠ പാലിക്കാറില്ല. അവരുടെ ടൈംടേബിൾ അച്ഛനമ്മമാർ കൂടെ അറിഞ്ഞിരിക്കണം.. ഏത് സമയത്ത് എന്താണ് ക്ലാസ്സ് എന്നൊക്കെ നമ്മൾക്കും ഒരു ധാരണ വേണം.കുട്ടികൾ സമയം എങ്ങനെ ചിലവഴിക്കുന്നു എന്ന് നമ്മൾ അന്വേഷിക്കുന്നു എന്ന ബോധം അവർക്ക് വേണം. ജോലിയുള്ള മാതാപിതാക്കൾ അവധി ദിവസങ്ങളിൽ കുട്ടികളുടെ കൂടെ ഇരുന്നു തന്നെ അവർക്ക് പറ്റുന്ന ഒരു പഠനക്രമം തയ്യാറാക്കണം.. സ്കൂളിലെ ക്ലാസ്സുകളുടെ സമയക്രമം കൂടി നിങ്ങള് അറിഞ്ഞിരിക്കണം..
കുട്ടി വൃത്തി ആയി വസ്ത്രം ധരിക്കാനും പുറകിലെ ചുമരിൽ മറ്റുള്ളവരെ പഠിത്തത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന തരത്തിൽ ഉള്ള ഒന്നും ഉണ്ടാകരുത് .

2. പഠന മുറി 


നേരത്തെ നിങ്ങള് ഏറ്റവും നല്ല സ്കൂൾ കണ്ടുപിടിച്ചു ആണ് നിങ്ങളുടെ കുട്ടിയെ ചേർത്തത് എന്ന ഓർമ ഉണ്ടല്ലോ..ഇന്ന് നിങ്ങളുടെ വീട് ആണ് അവരുടെ സ്കൂൾ.ഒരു സ്കൂളിന്റെ അന്തരീക്ഷം നിങ്ങളുടെ വീട്ടിൽ നിങ്ങള് ഉറപ്പക്കുന്നുണ്ടോ? പല വീടുകളിലും കുട്ടികളുടെ ക്ലാസ്സ് നടക്കുമ്പോൾ ഉച്ചത്തിൽ ഫോൺ സംഭാഷണം കേൾക്കാറുണ്ട്. ചില വീടുകളിൽ ഒന്നിൽ കൂടുതൽ കുട്ടികൾ ഒരേ മുറിയിൽ ഇരുന്ന് ക്ലാസ്സ് എടുക്കുന്നുണ്ട്. 

പൊതുവേ നിശ്ശബ്ദമായ ചുറ്റുപാട് ഉണ്ടാക്കുക എന്നത് നമ്മുടെ ചുമതല ആണ്.. ഒന്നിൽ കൂടുതൽ കുട്ടികൾ ഒരേ മുറിയിൽ ഉണ്ടെങ്കിൽ അവർക്ക് ഇയർഫോൺ കൊടുത്ത് പ്രശ്നം പരിഹരിക്കാം.
കുട്ടിയെ മുറി അടച്ച് ഇരുത്തരുത്. മുറിയിലേക്ക് നിങ്ങളുടെ കണ്ണ് എത്തണം. 


3. സാങ്കേതിക വിദ്യ 

 
കൊറോണ കാലം കഴിഞ്ഞാലും ഇൗ പുതിയ ജീവിത രീതികൾ തുടരാൻ ആണ് സാധ്യത. വീട്ടിൽ ഇരുന്നു പഠിക്കാം എന്ന് വന്നാൽ സ്കൂൾ കൂടാതെ ഉള്ള പഠിത്തം ഒക്കെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തന്നെ ആയിരിക്കും . അത് കൊണ്ട് നല്ല ഇന്റർനെറ്റ് സംവിധാനം നിർബന്ധം തന്നെ. 

4. അധ്യാപകരെ അറിയുക


ക്ലാസ്സ് ഓൺലൈൻ ആയതിന്റെ അർത്ഥം ഇനി അധ്യാപകൻ വേണ്ട എന്നല്ല. ഗുരു ശിഷ്യ ബന്ധം കൂടുതൽ മെച്ചപ്പെടുത്തണം . കുട്ടിയെ പറ്റിയുള്ള വിവരങ്ങൾ പറഞ്ഞു കൊടുക്കുകയും പുരോഗതി ചോദിച്ച് മനസ്സിലാകുകയും വേണം. 

മറ്റൊന്ന്, നമ്മൾ പൊതുവെ കേൾക്കുന്നത് ആണ് അച്ഛനോ അമ്മയോ പറയുന്നത്.. ഒാ.. അവൻ എന്തൊക്കെയാ ഫോണിൽ ചെയ്യുന്നത് എന്ന് എനിക്ക് അറിയാൻ പാടില്ല എന്ന്. അത് അത്ര നല്ലത് അല്ല. നല്ല സ്നേഹത്തിൽ ഉള്ള സമയത്ത് അവരോട് ചോദിച്ച് പുതിയ സാങ്കേതിക വിദ്യകൾ പഠിക്കണം. കുട്ടികൾ ഉപയോഗിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോം നിങ്ങൾക്കും പരിചിതം ആവണം.

5. സുഹൃത്തുകൾ 


നമ്മളെ പോലെ തന്നെ നമ്മുടെ കുട്ടികളും സമൂഹ ജീവികൾ ആണ്.. അവർക്ക് കൂട്ടുകാരുമായി വിശേഷങ്ങൾ പറയാൻ ഉള്ള അവസരം നിഷേധിക്കുന്നത് ശേരിയല്ല. ക്ലാസ്സ് നടക്കുമ്പോഴും അവർ തമ്മിൽ മെസേജ് അയക്കുക ആണോ എന്ന് നോക്കുന്നത് നല്ലത്. അല്ലാതെ ഉള്ള ഒരു നിശ്ചിത സമയം ആഴ്ചയിൽ ഒരിക്കൽ അവര് വീഡിയോ കോൾ ചെയ്യട്ടെ. ആ സന്തോഷം നമ്മൾ ഇത്ര വിചാരിച്ചാലും കൊടുക്കാൻ പാടാണ്.
അവരുടെ സന്തോഷങ്ങൾ നമ്മൾ വിലമതിക്കുന്നു എന്ന് കാണുമ്പോൾ കുട്ടികളും ഉത്തരവാദിത്വം ഉളളവർ ആവും.

മാറിയ സാഹചര്യങ്ങളിൽ നമ്മുടെ കുട്ടികൾ ഒരുപാട് മാറ്റങ്ങളിലൂടെ കടന്നു പോവുക ആണ്.. നമുക്ക് അവരുടെ കൂടെ തണൽ ആയി നിന്ന് കുട പിടിച്ചു കൊടുക്കാം... നമ്മളാൽ ആവും വിധം 🙏

Sreeja Unnithan 

10 comments:

  1. Rightly written by the right person...

    ReplyDelete
  2. ❤️❤️❤️

    ReplyDelete
  3. ❤️❤️❤️

    ReplyDelete
  4. https://unnithanspeaks.blogspot.com/2020/03/blog-post_26.html

    ReplyDelete
  5. വളരെ കാലികപ്രസക്തി ഉള്ള വിഷയം പ്രത്യേകിച്ചും ഈ കോവിഡ് കാലത്ത്.അതും പരത്തിപ്പറഞ്ഞ് വിരസമാക്കിയില്ല.സരസമായ ആഖ്യാനശൈലി ഏറെ ഹൃദ്യം.

    ReplyDelete
  6. Thank you Sreeja for your valuable message

    ReplyDelete

Many thanks for visiting my blog ....kindly press FOLLOW and support 🙏

episode 2

കഴിഞ്ഞ ദിവസത്തെ കഥയിൽ പാസ്സ്പോർട്ട് വിശേഷങ്ങൾ ആയിരുന്നല്ലോ.  അർദ്ധ രാത്രി അസ്ഥപ്രജ്ഞൻ ആയി നിന്ന ചിൻതു ഭായി പിറ്റേന്ന് കുടുംബ സമേതം അരയും തലയ...